തിരുവനന്തപുരത്ത് നാളത്തെ അർധവാർഷിക പരീക്ഷകൾ മാറ്റിവെച്ചു

ബി.ജെ.പി  ഹർത്താലിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ നാളെ നടക്കാനിരുന്ന ഹൈസ്കൂൾ വിഭാഗം അർധവാർഷിക പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരത്ത് നാളത്തെ അർധവാർഷിക പരീക്ഷകൾ മാറ്റിവെച്ചു
Updated on: 
1 min read

തിരുവനന്തപുരം:ബി.ജെ.പി  ഹർത്താലിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ നാളെ നടക്കാനിരുന്ന ഹൈസ്കൂൾ വിഭാഗം അർധവാർഷിക പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന ഹയർസെക്കൻററി രണ്ടാം പാദ വാർഷിക പരീക്ഷ ഈ മാസം 21ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

സാങ്കേതിക സർവകലാശാലയുടെ നാളത്തെ എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയതായി അക്കാദമിക് ഡീൻ ജെ. ശ്രീകുമാർ അറിയിച്ചു. അതേസമയം കേരള സർവകലാശാല നാളെ നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരള സർവകലാശാല പി. ആർ. ഒ ഡോ. അജിത. എസ്  അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com