നടിയെ ആക്രമിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

കളമശ്ശേരി പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്‌. പള്‍സര്‍ സുനിക്ക് ദീലീപുമായി ബന്ധപ്പെടാന്‍ അവസരൊരുക്കിയതിനാണ് പൊലീസുകാരന്‍ അറസ്റ്റിലായത്‌
നടിയെ ആക്രമിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍
Updated on: 
1 min read

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസുകാരന്‍  അറസ്റ്റില്‍. കളമശ്ശേരി പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്‌. പള്‍സര്‍ സുനിക്ക് ദീലീപുമായി ബന്ധപ്പെടാന്‍ അവസരൊരുക്കിയതിനാണ് പൊലീസുകാരന്‍ അറസ്റ്റിലായത്‌
 

സുനിയുടെ ശബ്ദം റെക്കോഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാന്‍ അനീഷ് ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയിലേക്ക് മൂന്ന് വട്ടം അനീഷ് ഫോണ്‍ ചെയ്തിരുന്നതായും പൊലീസ് പറയുന്നു

കാവല്‍ നിന്നപ്പോള്‍ ആക്രമത്തിന് പിന്നില്‍ ദിലീപാണെന്ന് സുനി പറഞ്ഞെന്ന് അനീഷ് വെളിപ്പെടുത്തി. മാര്‍ച്ച് ആറിനായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍. അറസ്റ്റ് ചെയ്ത ശേഷം അനീഷിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.നാദീര്‍ഷായെ വിളിക്കാന്‍ സഹായിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Nedumbassery accident updation
Murali Sreeshankar
 Nedumbassery accident updation
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com