കൊച്ചി : നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പുസ്തകപൂജയ്ക്ക് ഇന്നു തുടക്കം. ദുർഗാഷ്ടമി ദിനമായ ഇന്ന് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കു വയ്ക്കും. തുടർന്നുള്ള രണ്ടു ദിവസം അടച്ചുപൂജ വരുന്നു എന്ന പ്രത്യേകതയും ഇക്കൊല്ലമുണ്ട്.
നാളെയാണ് മഹാനവമി. വിജയദശമിയും വിദ്യാരംഭവും തിങ്കളാഴ്ചയും. അതിനാൽ നാളെയും മറ്റന്നാളും അടച്ചുപൂജയാണ്. ഞായറാഴ്ച രാവിലെ ദശമി ആരംഭിക്കുമെങ്കിലും തിങ്കളാഴ്ച രാവിലെയും ദശമി തുടരുന്നതിനാലാണ് വിജയദശമിയും വിദ്യാരംഭവും തിങ്കളാഴ്ചയായത്.
അതിനാൽ ഇന്നു സന്ധ്യയ്ക്ക് പൂജയ്ക്കു വയ്ക്കുന്ന പുസ്തകങ്ങൾ തിങ്കളാഴ്ച രാവിലെ മാത്രമേ എടുക്കൂ. അതുകൊണ്ടാണ് ഇത്തവണ അടച്ചുപൂജ രണ്ടു ദിവസമായത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാരംഭം ഇക്കുറി വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതമെന്നും, ആഘോഷങ്ങളിൽ നിയന്ത്രണം തുടരണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates