ലോക വനിതാ ദിനം; പൊലീസ് സ്റ്റേഷൻ ചുമതലകൾ ഇന്ന് വനിതകൾക്ക്

ലോക വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളിൽ വനിതാ ഉദ്യോ​ഗസ്ഥർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല വഹിക്കും
ലോക വനിതാ ദിനം; പൊലീസ് സ്റ്റേഷൻ ചുമതലകൾ ഇന്ന് വനിതകൾക്ക്
Updated on: 
1 min read

തിരുവനന്തപുരം: ലോക വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളിൽ വനിതാ ഉദ്യോ​ഗസ്ഥർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല വഹിക്കും. എസ്ഐയും മുകളിലുള്ള റാങ്കിലെ ഉദ്യോ​ഗസ്ഥരുമായിരിക്കും ചുമതല വഹിക്കുക. ഡിജിപി ലോക്നാഥ് ബെഹ്റ ഇത് സംബന്ധിച്ച മാർ​ഗ നിർദേശം പുറപ്പെടുവിച്ചു.

ഒന്നിലധികം എസ്ഐമാരുള്ള സ്റ്റേഷനുകളിൽ നിന്ന് അധികമുള്ളവർക്ക് സമീപത്തെ സ്റ്റേഷനുകളിൽ ചുമതല നൽകും. വനിതകൾ ഇല്ലാത്ത സ്റ്റേഷനുകളിൽ ജനങ്ങളുമായി ഇടപെടുന്നതിന് മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ പൊലീസ് മേധാവികൾ നിയോ​ഗിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com