വൈദ്യുതിയില്ല: ഇടപ്പള്ളി ലുലുമാള്‍ അടച്ചു

ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഇന്നത്തേക്ക് അടച്ചു.
വൈദ്യുതിയില്ല: ഇടപ്പള്ളി ലുലുമാള്‍ അടച്ചു
Updated on: 
1 min read

കൊച്ചി: ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഇന്നത്തേക്ക് അടച്ചു. വൈദ്യൂതിയില്ലാത്ത സാഹചര്യത്തില്‍ മാളിന്റെ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് വിവരം. ഇടപ്പള്ളിയിലെ വെള്ളപ്പൊക്കം കാരണമുള്ള പ്രശ്‌നങ്ങളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. നാളെ മുതല്‍ തന്നെ മാള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പിആര്‍ഒ അറിയിച്ചു.

അതേസമയം, പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ മുതല്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കര നാവിക വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയാണ് വിവിധ സ്ഥലങ്ങളില്‍ സര്‍വ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com