

കൊച്ചി: സ്വര്ണക്കടത്ത് കേസില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. കൊച്ചിയിലെ എന്ഐഎ ഓഫീസില് ഒന്പത് മണിക്കൂര് നേരമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യല് നാളെയും തുടരും.
രാവിലെ 9.30 ഓടെയാണ് ശിവശങ്കര് കൊച്ചിയിലെ എന്ഐഎ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല് രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു.
എന്.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ തിരുവനന്തപുരത്തുവെച്ചും ശിവശങ്കറെ എന്ഐഎ ചോദ്യംചെയ്തിരുന്നു. അന്ന് അഞ്ച് മണിക്കൂറാണ് ചോദ്യം ചെയ്തത്.
കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്ന് ശിവശങ്കർ നേരത്തെ എൻഐഎയോട് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates