നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റത്തിനായി ഹൈക്കോടതിയിലേക്ക് ; വിചാരണ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍

കേസിലെ സാക്ഷികളെ പ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു
നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റത്തിനായി ഹൈക്കോടതിയിലേക്ക് ; വിചാരണ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍
Updated on
1 min read


കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. 

ഇതിനായി ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കോടതി പ്രോസിക്യൂഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു. ഇത് വേദനാജനകമാണെന്നും പ്രോസിക്യൂഷന്‍ അപേക്ഷയില്‍ വ്യക്തമാക്കി. കേസില്‍ നടന്‍ ദീലീപ് എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാംപ്രതി.

കേസിലെ സാക്ഷികളെ പ്രധാനപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി ആക്രമിക്കപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com