ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്തുവയസുകാരന് ദാരുണാന്ത്യം

പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്.
abhinav
അഭിനവ്
Updated on
1 min read

പാലക്കാട്: പാലക്കാട് ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.

abhinav
'കത്തുന്ന ചൂടാണ്; തണുപ്പ് തേടി മരണം ഇഴഞ്ഞെത്താം'; പാമ്പുകളെ സൂക്ഷിക്കുക; ശരിയായ ചികിത്സ മുതല്‍ അറിയേണ്ടതെല്ലാം

വീടിന്റെ സിറ്റൗട്ടിലെ ഊഞ്ഞാല്‍ കയറില്‍ പിടിച്ച് ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം വീട്ടില്‍ കുട്ടി ഒറ്റയ്ക്കായിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Summary

10-Year-Old Boy Dies After Vest Gets Entangled While Playing on Swing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com