

കാഞ്ഞങ്ങാട്: പത്താംക്ലാസ് വിദ്യാര്‍ഥിയെ വീടിന്റെ മച്ചില്‍ ബെല്‍റ്റില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ബേക്കല്‍ പള്ളിക്കര, കീക്കാനിലെ ധ്യാന്‍രാജ് (15) ആണ് മരിച്ചത്. കാസര്‍കോട് ബിഇഎംഎച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് ധ്യാന്‍രാജിനെ വീടിന്റെ മച്ചില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തിലാണ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. മംഗളൂരു കലക്ടറേറ്റ് ഓഫിസ് ജീവനക്കാരനായ രാജേഷ് കുമാറിന്റെയും മാന്യ കല്ലക്കട്ടയിലെ അധ്യാപികയായ നിരീക്ഷയുടെയും മകനാണ്. സഹോദരി: തന്‍വി
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 1056, 0471 2552056)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates