11 ജില്ലകളിലായി 34 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 481

ഇന്ന് ആറ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 34 പ്രദേശങ്ങൾ കൂടി ​ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർകോട് എന്നീ ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകളുള്ളത്. ഇന്ന് ആറ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 481 ആയി.

തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈൻമെന്റ് സോൺ 4, 15, 16), ഇടവ (എല്ലാ വാർഡുകളും), വെട്ടൂർ (എല്ലാ വാർഡുകളും), വക്കം (എല്ലാ വാർഡുകളും), കടയ്ക്കാവൂർ (എല്ലാ വാർഡുകളും), കഠിനംകുളം (എല്ലാ വാർഡുകളും), കോട്ടുകാൽ (എല്ലാ വാർഡുകളും), കരിംകുളം (എല്ലാ വാർഡുകളും), വർക്കല മുൻസിപ്പാലിറ്റി (എല്ലാ കോസ്റ്റൽ വാർഡുകളും), തൃശൂർ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേർപ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുൻസിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂർ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂർ (10), എറണാകുളം ജില്ലയിലെ തുറവൂർ (7), ചേരനല്ലൂർ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പായൂർ (എല്ലാ വാർഡുകളും), വയനാട് ജില്ലയിലെ നെന്മേനി (3, 4), സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി (24 സബ് വാർഡ്), കൊല്ലം ജില്ലയിലെ എഴുകോൺ (എല്ലാ വാർഡുകളും), തലവൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസർകോട് ജില്ലയിലെ കയ്യൂർ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

കാസർകോട് ജില്ലയിലെ പൂല്ലൂർ പെരിയ (വാർഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോർക്കാടി (7), തൃക്കരിപ്പൂർ (1, 4, 15), തൃശൂർ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com