11കാരനെ കാണാതായി, മലകയറിയെന്ന് അഭ്യൂഹം; തെരഞ്ഞ്‌ പോയ ആളെ പാമ്പ് കടിച്ചു, ഒടുവില്‍

എ​ട​വ​ണ്ണ​യി​ൽ കാണാതായ പ​തി​നൊ​ന്നു വ​യ​സു​കാ​ര​ൻ മലകയറിയിട്ടുണ്ടാവുമെന്ന അഭ്യൂഹം പരന്നത് പരിഭ്രാന്തി പരത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


മ​ല​പ്പു​റം: എ​ട​വ​ണ്ണ​യി​ൽ കാണാതായ പ​തി​നൊ​ന്നു വ​യ​സു​കാ​ര​ൻ മലകയറിയിട്ടുണ്ടാവുമെന്ന അഭ്യൂഹം പരന്നത് പരിഭ്രാന്തി പരത്തി. പ​ടി​ഞ്ഞാ​റെ ചാ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി പാ​റ​ക്ക​ൽ അ​ഭി​ലാ​ഷി​ൻറെ മ​ക​ൻ ആ​ദ​ർ​ശി​നെ​യാ​ണ് കാ​ണാ​താ​യ​ത്. 

വീ​ടി​ന്​ സ​മീ​പ​ത്തെ മ​ല​മു​ക​ളി​ലേ​ക്ക് കു​ട്ടി​ ക​യ​റി​യ​താ​യി സം​ശ​യം വന്നതോടെ പൊ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. എന്നാൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വീ​ടി​ന് മു​ന്നി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ ത​ന്നെ കു​ട്ടി​യെ ക​ണ്ടെ​ത്തി. 

അ​തി​നി​ടെ കു​ട്ടി​യെ തെ​ര​യാ​ൻ പോ​യ സം​ഘ​ത്തി​ൽ ഒ​രാ​ളെ പാ​മ്പ് ക​ടി​ച്ചു. കെ ടി ബ​ഷീ​റി​നാ​ണ് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഇ​യാ​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER