പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

12 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ ; അമ്മയുടെ മാനസിക പീഡനം മൂലമെന്ന് നാട്ടുകാർ

പലദിവസവും വീട്ടില്‍നിന്ന് കുട്ടിയുടെ കരച്ചിലും ബഹളവും കേള്‍ക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍
Published on

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍. വലിയകുളങ്ങര സ്വദേശി ഹര്‍ഷയാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

അമ്മയുടെ മാനസികപീഡനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയുടെ മരണത്തില്‍ സംശയമുണ്ട്.  പലദിവസവും വീട്ടില്‍നിന്ന് കുട്ടിയുടെ കരച്ചിലും ബഹളവും കേള്‍ക്കാറുണ്ടായിരുന്നു. മുമ്പും അമ്മ കുട്ടിയെ മര്‍ദിച്ചിരുന്നതായും അയല്‍ക്കാര്‍ വെളിപ്പെടുത്തി.

കാര്യം തിരക്കി ചെല്ലുമ്പോള്‍ വീട്ടിലേക്ക് ആരും കയറരുതെന്നായിരുന്നു വീട്ടമ്മ പറഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. അമ്മയ്‌ക്കെതിരേ കുട്ടി നേരത്തെ പിങ്ക് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com