12 വിമാനങ്ങളിലായി രണ്ടായിരത്തിലേറെ പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും

12 വിമാനങ്ങളിലായി രണ്ടായിരത്തിലേറെ പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും
12 വിമാനങ്ങളിലായി രണ്ടായിരത്തിലേറെ പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും
Updated on
1 min read

നെടുമ്പാശേരി: 12 വിമാനങ്ങളിലായി രണ്ടായിരത്തിലേറെ പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും. ഫിലീപ്പിൻസിൽ നിന്നുൾപ്പെടെയാണ് പ്രവാസികൾ എത്തുന്നത്. ഫിലിപ്പീൻസിലെ സെബുവിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം മുംബൈ, ചെന്നൈ വഴി രാവിലെ കൊച്ചിയിലെത്തും. ഇതിനു പുറമെ എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനങ്ങളുമെത്തും.

സലാം എയറിന്റെ മസ്കറ്റ് വിമാനം 11.15നും ഇൻഡിഗോയുടെ ദോഹ വിമാനം 1.55നുമെത്തും. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകീട്ട് 5.40നും ദമാമിൽ നിന്നുള്ള ഇൻഡിഗോ വിമാനം രാത്രി 9.30നുമെത്തും. കുവൈറ്റിൽ നിന്നുള്ള ഗോ എയർ വിമാനം വൈകീട്ട് 6.50നും ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനം രാത്രി 10.15നുമെത്തും.

ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയർ വിമാനങ്ങൾ രാത്രി 8.30നും 11നുമെത്തും. ഇന്നലെ രാജ്യാന്തര ടെർമിനലിൽ എട്ട് വിമാനങ്ങളിലായി 1700 യാത്രക്കാരെത്തി. ആഭ്യന്തര ടെർമിനലിൽ 32 സർവീസുകൾ വരികയും പോവുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister V D Satheesan
Kerala High Court
Marriage fraud case
vellappally natesan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com