രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍, എല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍; ഗര്‍ഭച്ഛിദ്ര ആരോപണം അന്വേഷിക്കും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയ കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
Rahul Mamkootathil
Rahul Mamkootathil
Updated on
1 min read

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലഭിച്ച 13 പരാതികളും മൂന്നാം കക്ഷികളുടേതെന്ന് റിപ്പോര്‍ട്ട്. പരാതികളില്‍ ഭൂരിഭാഗവും ഇ മെയില്‍ വഴിയാണ് പൊലീസിന് മുന്നിലെത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് നേരിട്ട് സമര്‍പ്പിക്കപ്പട്ടിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആണ് മിക്കപരാതികളും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളില്‍ യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

Rahul Mamkootathil
വ്യാജ ഐഡി കേസ്: ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; വീണ്ടും നോട്ടീസ് നല്‍കും

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗര്‍ഭച്ഛിദ്ര പരാതി ഉന്നയിച്ച യുവതിയില്‍ നിന്നും വിവരം ശേഖരിച്ച് തുടര്‍ നടപടിയിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഗര്‍ഭച്ഛിദ്ര ആരോപണം ഉന്നയിച്ച യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ഇവര്‍ മൊഴി നല്‍കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തുടര്‍ നടപടികള്‍.

Rahul Mamkootathil
തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

രാഹുല്‍ മോശമായി പെരുമാറിയെന്ന റിനി ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കര്‍ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളില്‍ രേഖപ്പടുത്തും. നിലവില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എല്‍. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം,  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയ കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഹാജരായില്ല. അടുത്ത ആഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കും. എന്നിട്ടും ഹാജരായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് സൂചന.

Summary

All 13 complaints received against Palakkad MLA Rahul Mamkootathil are from third parties, according to a report. Most of the complaints have been received by the police via email.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com