വീണാ ജോർജ്
വീണാ ജോർജ്

ഇന്ന് ചികിത്സ തേടിയത് 12,876പേര്‍, 133പേര്‍ക്ക് ഡെങ്കിപ്പനി, കൂടുതല്‍ പ്രതിരോധ നടപടികളെന്ന് ആരോഗ്യമന്ത്രി

133 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി പനി പടർന്നു പിടിക്കുന്നു. ഇന്ന് 12,876 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്ത് മാത്രം പനിബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 133 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്‌തു. പനിക്കെതിരെ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ഡെങ്കിപ്പനി, എലിപ്പനി, സിക്ക തുടങ്ങിയ രോഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും രോഗം വരാതെ നോക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി പറഞ്ഞു.അതേസമയം നേരത്തെ പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് ആരോഗ്യവകുപ്പിന്റെ കീഴിൽ ജനകീയ ക്യാമ്പയിനുകൾ തുടങ്ങുമായിരുന്നു. ഇത്തവണ അത്തരത്തിലൊരു ഏകോപനം ഉണ്ടായില്ലെന്ന ആരോപണം മന്ത്രി തള്ളി.

എലിപ്പനി പരിശോധന ശക്തിമാക്കിയിട്ടുണ്ടെന്നും റീജിണൽ ലാബുകളിൽ ആർടിപിസിആർ പരിശോധന കിറ്റുകൾ എത്തിച്ചതായും മന്ത്രി അറിയിച്ചു. ഐഎംഎയുടെ സഹായത്തോടെ കൂടുതൽ പ്രതിരോധ നടപടികൾ ഉണ്ടാകുമെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com