തിരുവല്ലയില്‍ 14 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്
child sexual assault
child sexual assault പ്രതീകാത്മക ചിത്രം
Updated on
1 min read

പത്തനംതിട്ട: തിരുവല്ലയില്‍ പതിനാലുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. തിരുവല്ല കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.

child sexual assault
സ്വർണ്ണക്കൊള്ള: സന്നിധാനത്തെ ശാസ്ത്രീയപരിശോധന പൂർത്തിയായി; സാംപിളുകൾ ശേഖരിച്ച് എസ്ഐടി

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ബംഗാള്‍ സ്വദേശികളാണ് കേസില്‍ പിടിയിലായത്. പെണ്‍കുട്ടി താമസിച്ചിരുന്ന വാടകവീടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് പ്രതികള്‍ താമസിച്ചിരുന്നത്.

ഇന്നലെ മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിനകത്ത് കയറി പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി കരഞ്ഞ് ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി.

child sexual assault
എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

ഇതോടെ പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു. ഒരു പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പൊലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമനെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, ഇവരുടെ പേരു വിവരങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും തിരുവല്ല പൊലീസ് സൂചിപ്പിച്ചു.

Summary

A 14-year-old girl was sexually assaulted at home in Thiruvalla.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com