

ഇടുക്കി: മൂന്നാർ രാജമലയിൽ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ ഇന്നും തിരച്ചിൽ തുടരും. അപകടത്തിൽ അകപ്പെട്ട 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ ആരെയും കണ്ടെത്തായില്ല. 55 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. അപകടം നടന്ന് എട്ടാം ദിവസമായ ഇന്ന് കന്നിയാറിൽ കൂടുതൽ തെരച്ചിൽ നടത്താനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം.
പുഴയിൽ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളിൽ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്തും. ഇതോടൊപ്പം ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധന തുടരും. ഇന്നലെ ദുരന്തമുണ്ടായ പെട്ടിമുടി മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദർശിച്ചിരുന്നു.
ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയും നടത്തി. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി വീട് വച്ച് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലയങ്ങളിലെ തൊഴിലാളികളുടെ പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കരിപ്പൂരിന് സമാനമായി ദുരന്തത്തിൽപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി കൂടുതൽ ധനസഹായം പ്രഖ്യാപിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates