

തിരുവനന്തപുരം: 2016 മുതല്‍ 2022 ഒക്ടോബര്‍വരെ 159 അതിഥി തൊഴിലാളികള്‍ കൊലക്കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കേരളത്തിലേക്ക് വരുന്നത് ഫലപ്രദമായി തടയാന്‍ പൊലീസിന് കഴിയുന്നില്ല.
പൊലീസ് സ്റ്റേഷനുകളില്‍ മൈഗ്രന്റ് ലേബര്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. അതിഥി തൊഴിലാളികള്‍ക്ക് ജോലിനല്‍കുന്നവരും ഇടനിലക്കാരും ഇവരുടെ തിരിച്ചറിയല്‍രേഖകള്‍ സഹിതം പൊലീസിനെ വിവരമറിയിക്കണം. എന്നാല്‍, വ്യാജരേഖകളുമായി എത്തുന്നവരും അധികൃതരെ അറിയിക്കാതെ ജോലിക്ക് നില്‍ക്കുന്നവരുമുണ്ട്.
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം അതിഥി തൊഴിലാളി അറസ്റ്റിലായിരുന്നു. അസം സ്വദേശി അസ്ഫാക് ആലം ആണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് അസ്ഫാക് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
 
ഈ വാര്‍ത്ത കൂടി വായിക്കൂ 'മുഖ്യമന്ത്രിയുടെ ഓഫിസില്‍ ബാഹ്യ അധികാരകേന്ദ്രം'; ഗുരുതര ആരോപണവുമായി ഐജി ഹൈക്കോടതിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
