പതിനാറുകാരിയെ പീഡിപ്പിച്ചു; 15 വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പ്രതികള്‍, രണ്ട് പേര്‍ കസ്റ്റഡിയില്‍

16 year old sexually abused at kasargod chandera
പ്രതീകാത്മകചിത്രം
Updated on
1 min read

കാസര്‍കോട്: കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനഞ്ചുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സമയങ്ങളിലായാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫായിസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂര്‍ സ്വദേശിയായ പതിനഞ്ചുകാരന്‍, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവായ 45കാരന്‍ എന്നിവരാണ് മറ്റ് മൂന്ന് പ്രതികള്‍.സഹോദരീഭര്‍ത്താവ് രണ്ടുമാസം മുന്‍പ് അസുഖ ബാധിതനായി മരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സമയങ്ങളില്‍ പീഡനത്തിരയായതായാണ് പരാതി.

16 year old sexually abused at kasargod chandera
ചികിത്സ പിഴവില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; ഉഷയുടെ ശസ്ത്രക്രിയ നാളെ

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പല ഘട്ടങ്ങളിലായാണ് പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനിരയായത്. കേസില്‍ 15 വയസുകാരനായ വിദ്യാര്‍ഥിയെയും ആംബുലന്‍സ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റഷീദ് രണ്ടാഴ്ച മുന്‍പ് ഗള്‍ഫിലേക്ക് കടന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ കോഴിയിറച്ചി എത്തിച്ചു കൊടുക്കുന്ന നൗഷാദ് കുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എത്തി പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് ഒന്നിലേറെപ്പേര്‍ പീഡിപ്പിച്ച വിവരം കുട്ടി പറഞ്ഞത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചതായി ചന്തേര പൊലീസ് അറിയിച്ചു.

Summary

16 year old sexually abused at kasargod chandera, case against five including 15year old

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com