16 വയസുകാരന്റെ കൊലപാതകം; സഹപാഠികള്‍ പിടിയിലായത് മൃതദേഹം സംസ്‌കരിക്കുന്നതിനിടെ; പൊലീസില്‍ വിവരം അറിയിച്ചത് നാട്ടുകാര്‍

നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്
16 വയസുകാരന്റെ കൊലപാതകം; സഹപാഠികള്‍ പിടിയിലായത് മൃതദേഹം സംസ്‌കരിക്കുന്നതിനിടെ; പൊലീസില്‍ വിവരം അറിയിച്ചത് നാട്ടുകാര്‍
Updated on
1 min read

പത്തനംതിട്ട: അങ്ങാടിക്കല്‍ കൊടുമണില്‍ 16 വയസ്സുകാരനെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമം നടത്തിയതായി പൊലീസ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കളിയ്ക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ വെട്ടിക്കൊലപ്പെടുത്തയത്.
അങ്ങാടിക്കല്‍ സ്വദേശിയും ശ്രീനാരായണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുമായ നിഖിലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളിന് സമീപംവെച്ച് നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കൊടുമണ്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. നിഖിലിന്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് കൊടുമണ്‍ പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Excise raid
biju mathews
Chief Minister VD Satheesan
Chief Minister V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com