അമിത വണ്ണം നിയന്ത്രിക്കാന്‍ ജ്യൂസ് കുടിച്ച് ഡയറ്റ്; 17 കാരന്‍ മരിച്ചു

കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ (17) ആണ് മരിച്ചത്.
 17-year-old boy Shaktiswar
17-year-old boy Shaktiswar
Updated on
1 min read

തിരുവനന്തപുരം: ശരീരത്തിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ യൂട്യൂബിലെ വീഡിയോകള്‍ അടിസ്ഥാനമാക്കി ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരന്‍ മരിച്ചു. കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണം.

 17-year-old boy Shaktiswar
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം എഞ്ചിനീയറിങ് പഠിക്കാന്‍ കോളജില്‍ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്. തിരുച്ചിറപ്പള്ളിയിലെ കോളജില്‍ അഡ്മിഷന്‍ ശരിയായിരുന്നു. കോളജില്‍ ചേരുന്നതിന് മുന്‍പ് തടി കുറയ്ക്കാനായിരുന്നു ശ്രമം. ഇതിനായി യൂട്യൂബിലെ വീഡിയോകള്‍ നോക്കി ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു.

 17-year-old boy Shaktiswar
കനത്ത മഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നാളെ അവധി

കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണം നിയന്ത്രിച്ചുവരികയായിരുന്നു ശക്തീശ്വര്‍ എന്നാണ് വിവരം. വിവിധ തരത്തിലുള്ള ജ്യൂസുകള്‍ മാത്രമാണ് ഈ കാലത്ത് കഴിച്ചത്. ആരോഗ്യം ക്ഷയിച്ചതോടെ കുട്ടി കഴിഞ്ഞ ആഴ്ചയോടെ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടു. മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തണുത്ത ജ്യൂസ് പതിവായി കഴിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാര്യത്തില്‍ വ്യക്തയുണ്ടാവൂ.

Summary

A 17-year-old boy who restricted his diet based on YouTube videos to control his excess weight has died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com