17 തവണ കുത്തി, നിലത്തുവീണ മെറിനു മേല്‍ കാര്‍ കയറ്റിയിറക്കി, ഹോട്ടലില്‍ ഒളിച്ച പ്രതി സ്വയം കുത്തി മുറിവേല്‍പ്പിച്ചു,  പിടികൂടിയത് അതിസാഹസികമായി

സംഭവം നടന്നതിന് പിന്നാലെ ഫിലിപ് മാത്യു എന്ന് വിളിക്കുന്ന നെവിന്‍ കാറോടിച്ച് ഇവിടെ നിന്ന് രക്ഷപെട്ടു
17 തവണ കുത്തി, നിലത്തുവീണ മെറിനു മേല്‍ കാര്‍ കയറ്റിയിറക്കി, ഹോട്ടലില്‍ ഒളിച്ച പ്രതി സ്വയം കുത്തി മുറിവേല്‍പ്പിച്ചു,  പിടികൂടിയത് അതിസാഹസികമായി
Updated on: 
1 min read

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടത് അതിദാരുണമായി. 17 തവണ ഭര്‍ത്താവ് ഫിലിപ്പ് മെറിനെ കത്തികൊണ്ട് കുത്തി. പിന്നാലെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

സംഭവം നടന്നതിന് പിന്നാലെ ഫിലിപ് മാത്യു എന്ന് വിളിക്കുന്ന നെവിന്‍ കാറോടിച്ച് ഇവിടെ നിന്ന് രക്ഷപെട്ടു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്വയം കുത്തി മുറിവേല്‍പ്പിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ഫിലിപ്പിനെ പൊലീസ് പിടികൂടി. മിഷിഗണിലെ വിക്‌സനില്‍ ജോലി ചെയ്യുന്ന നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മെറിനും ഫിലിപ്പും തമ്മില്‍ നാട്ടില്‍ വെച്ച് വഴക്കുണ്ടായിരുന്നു. പിന്നാലെ മെറിനേയും കുഞ്ഞിനേയും കൂട്ടാതെ നെവിന്‍ തനിച്ച് അമേരിക്കയിലേക്ക് മടങ്ങി. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കളുടെ അടുത്ത് ഏല്‍പ്പിച്ച് മെറിനും ജോലിയില്‍ പ്രവേശിച്ചു. 

ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജി വെച്ച് മാറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കയായിരുന്നു മെറിന്‍. നെവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കാര്‍ പാര്‍ക്കിങ് ഇടത്ത് വെച്ചാണ് മെറിനെ ഫിലിപ്പ് കുത്തി വീഴ്ത്തിയത്. മെറിനെ ഉടന്‍ തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com