17ന് പ്രതിഷേധദിനവുമായി ഹിന്ദു ഐക്യവേദി; ഹര്‍ത്താലിന് മറവിലെ അക്രമം ആശങ്കാജനകമെന്ന് കുമ്മനം

ഹര്‍ത്താലനുകൂലികള്‍ക്ക് സിപിഎമ്മിന്റെ പിന്തുണയുമുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കും 
17ന് പ്രതിഷേധദിനവുമായി ഹിന്ദു ഐക്യവേദി; ഹര്‍ത്താലിന് മറവിലെ അക്രമം ആശങ്കാജനകമെന്ന് കുമ്മനം
Updated on
1 min read

കൊച്ചി:  സംസ്ഥാനത്തു അപ്രഖ്യാപിത ഹാര്‍ത്താലിന്റെ മറവില്‍ ചില ജില്ലകളില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നത് ആശങ്കാജനകമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഒട്ടേറെ നിരപരാധികള്‍ ആക്രമിക്കപ്പെട്ടു, നിരവധി  വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ ചില വിധ്വംസക ശക്തികള്‍ നടത്തിയ അക്രമം ജീവിതം താറുമാറാക്കിയെന്ന് കുമ്മനം പറ#്ഞു

കശ്മീരില്‍ നടന്ന മനുഷ്യത്വ രഹിതമായ അക്രമം ആരും അംഗീകരിക്കുന്നില്ല. ഈ ക്രൂരപ്രവര്‍ത്തിക്കെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി രംഗത്ത് വരികയും പ്രതികരിക്കുകയും ചെയ്തിട്ടുള്ള സന്ദര്‍ഭത്തില്‍ ജനകീയ ഐക്യം തകര്‍ക്കുന്ന ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ മലബാര്‍ മേഖലയില്‍ ഉണ്ടാകുന്നത് അപലപനീയമാണ്. പ്രശ്‌നത്തിന് വര്‍ഗീയ നിറം നല്‍കി സ്ഥിതിഗതികള്‍ വഷളാക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ആപല്‍ക്കരമായ ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.

ബിജെപിയുടേതടക്കം പല പാര്‍ട്ടികളുടെയും കൊടിയും ബോര്‍ഡുകളും തകര്‍ത്തു. മുന്നറിയിപ്പില്ലാതെ നടത്തിയ ഹര്‍ത്താല്‍ ജനാധിപത്യ കേരളത്തിനു ഭൂഷണമല്ല. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തുവാന്‍ ഉള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞു മാറാതെ കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ച് ഇത്തരം അക്രമത്തെ തടയാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു 

അതിനിടെ, സമൂഹ മാധ്യമങ്ങള്‍ വഴി ഒരു കൂട്ടം മത തീവ്രവാദികള്‍ മലബാര്‍ ഭാഗത്തു നടത്തിയ ഹര്‍ത്താല്‍ നിരപരാധികളായ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ ആസൂത്രിതമായ കലാപമായിരുന്നു എന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. താനൂരില്‍ നിരവധി സാധാരണക്കാര്‍ ഹര്‍ത്താല്‍ അനുകൂലികളുടെ  മര്‍ദനത്തിരയായി. 

മതവിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി അക്രമം അഴിച്ചുവിട്ടത് പോലീസിന്റെ കണ്മുന്നിലാണ്. ഹര്‍ത്താലനുകൂലികള്‍ക്ക് സിപിഎമ്മിന്റെ പിന്തുണയുമുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com