സതീശനെ ആദ്യമായി തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച ആലപ്പുഴക്കാരന്‍; ഇന്നും സൂക്ഷിക്കുന്ന സൗഹൃദം

സതീശനായി കെഎസ്‌യു നേതാക്കളായ ജോസഫ് വാഴയ്ക്കന്‍, സി കെ ജീവന്‍, അജയ് തറയില്‍ എന്നിവരാണു പ്രവര്‍ത്തിച്ചത്
1985 M.G. University Union Chairman election., Anthony M. John defeated V.D. Satheesan by a margin of 9 votes.
ആന്റണി എം ജോണ്‍, വിഡി സതീശന്‍
Updated on
1 min read

ആലപ്പുഴ: നിയുക്ത മുഖ്യമന്ത്രി വിഡി സതീശനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച ഒരാളുണ്ട് ആലപ്പുഴയില്‍. എംജി. സര്‍വകലാശാലയിലെ ആദ്യത്തെ യൂണിയന്‍ ചെയര്‍മാന്‍ കൈതവന മംഗലത്ത് ആന്റണി എം ജോണ്‍. 41 വര്‍ഷം മുമ്പ് കൊച്ചി തേവര എസ് എച്ച് കോളജില്‍ കെഎസ്‌യുവിനെ പ്രതിനിധീകരിച്ച് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിരുദ വിദ്യാര്‍ഥിയായ സതീശന്‍ ചങ്ങനാശ്ശേരി എസ്ബി കോളജ് പിജി വിദ്യാര്‍ഥിയായ ആന്റണി എം ജോണിനോട് തോറ്റു.

1985 M.G. University Union Chairman election., Anthony M. John defeated V.D. Satheesan by a margin of 9 votes.
ക്ലിഫ് ഹൗസിനു കൂടുതൽ മോടി വേണ്ട; മന്ത്രി മന്ദിരങ്ങൾക്കും അറ്റകുറ്റപ്പണി മാത്രം മതി; സതീശന്റെ നിർദ്ദേശം

എംജി സര്‍വകലാശാലയ്ക്കു കീഴിലെ 58 കോളജുകളിലെ 115 കൗണ്‍സിലര്‍മാരായിരുന്നു വോട്ടര്‍മാര്‍. സതീശനായി കെഎസ്‌യു നേതാക്കളായ ജോസഫ് വാഴയ്ക്കന്‍, സി കെ ജീവന്‍, അജയ് തറയില്‍ എന്നിവരാണു പ്രവര്‍ത്തിച്ചത്. ആന്റണി എം ജോണിനായി അന്നത്തെ കെഎസ്‌സി പ്രസിഡന്റ് പരേതനായ ഡിജോ കാപ്പന്‍, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. ശിവന്‍കുട്ടി എന്നിവര്‍ രംഗത്തിറങ്ങി. തെരഞ്ഞെടുപ്പില്‍ ആന്റണി എം. ജോണിന് 62ഉം വിഡി സതീശന് 53ഉം വോട്ട് ലഭിച്ചു. ഒന്‍പതു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആന്റണി യൂണിയന്‍ ചെയര്‍മാനായി. ജനറല്‍ കൗണ്‍സിലില്‍ സതീശന്‍ പ്രതിപക്ഷ നേതാവുമായി.

1985 മാര്‍ച്ച് ഒന്നിനായിരുന്നു പ്രഥമ തെരെഞ്ഞെടുപ്പ് കെഎസ്‌സി-എസ്എഫ്‌ഐ സംഖ്യം സ്ഥാനാര്‍ഥിയായി ആന്റണി എം. ജോണ്‍ മത്സരിച്ചത്. അന്ന് കെഎസ്‌യു ഒറ്റക്കാണ് മത്സരിച്ചത്. വിഡി സതീശനുമായി അന്നു തുടങ്ങിയ സൗഹൃദം ഇരുവരും ഇന്നും സൂക്ഷിക്കുന്നു. പൊതുപരിപാടികളില്‍ കണ്ടുമുട്ടുമ്പോഴെല്ലാം തന്നെ ആദ്യമായി തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചയാളാണെന്ന് സതീശന്‍ ഓര്‍മ്മപ്പെടുത്താറുണ്ടെന്ന് ആന്റണി പറഞ്ഞു. ഇരുവരും അവസാനമായി കണ്ടത് നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ തലേന്ന് പാലായില്‍ ഡിജോ കാപ്പന്റെ സംസ്‌കാരച്ചടങ്ങിലായിരുന്നു. ആന്റണി എം. ജോണ്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

Summary

1985 M.G. University Union Chairman election., Anthony M. John defeated V.D. Satheesan by a margin of 9 votes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com