

തിരുവനന്തപുരം: വെമ്പായത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും ബന്ധുവും മരിച്ചു. പനവൂര്‍ മൂഴി കുലപ്പിള്ളി വി വി ഭവനില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യ ശോഭന (55), ഇവരുടെ ബന്ധു ഹരികുമാര്‍ (46) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും പോത്തന്‍കോട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെയും ശോഭനയെയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിയുടെ ഭാര്യ ആശ. മക്കള്‍ ഹരി പ്രിയ, ആദിത്യന്‍. ശോഭനയുടെ മക്കള്‍ വിഷ്ണു കുമാര്‍, ആര്‍ എസ് വിപിന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates