2 കിലോ സ്വർണം, 12 കിലോ വെള്ളി; ഗുരുവായൂരിലെ ഭണ്ഡാര വരവ് 5.32 കോടി

നിരോധിച്ച ആയിരം രൂപയുടെ 47കറൻസിയും അഞ്ഞൂറിൻ്റെ 60 കറൻസിയും ലഭിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

​ഗുരുവായൂർ: ​ഗുരുവായൂർ ക്ഷേത്രത്തിലെ 2023 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി.  5,32,54,683 രൂപയാണ് ഭണ്ഡാര വരവായി ലഭിച്ചത്. 2 കിലോ 352ഗ്രാം 600 മില്ലിഗ്രാം സ്വർണവും 12കിലോ 680ഗ്രാം വെള്ളിയും ലഭിച്ചു. 

രണ്ടായിരം രൂപയുടെ 56 കറൻസിയും ഭണ്ഡാരത്തിലുണ്ടായിരുന്നു. നിരോധിച്ച ആയിരം രൂപയുടെ 47കറൻസിയും അഞ്ഞൂറിൻ്റെ 60 കറൻസിയും ലഭിച്ചു. ഡിഎൽ ബി, ഗുരുവായൂർ  ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി ഒക്ടോബർ 9 മുതൽ നവംബർ 5 വരെ 1,76,727 രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com