

കനത്തമഴയില്‍ നാശം വിതച്ച പ്രദേശങ്ങളിലേക്കുളള സഹായങ്ങള്‍ പ്രവഹിക്കുകയാണ്.വയനാട്ടിലും കവളപ്പാറയിലുമായി നിരവധി കുടുംബങ്ങളാണ് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ അപ്രത്യക്ഷരായത്.കേരളം ഒറ്റക്കെട്ടായാണ് ദുരിതം അനുഭവിക്കുന്നവരെ കരകയറ്റാന്‍ പോരാടുന്നത്. സ്വന്തം കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വസ്ത്രങ്ങളും മറ്റും ദുരിതബാധിതര്‍ക്ക് സംഭാവന നല്‍കി നന്മയുടെ പുതിയ സന്ദേശം നല്‍കുകയാണ് മലയാളികള്‍.
എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി നിരവധി സുമനസ്സുകള്‍ രംഗത്തുവരുന്നുണ്ട്. ഭക്ഷണവും വസ്ത്രവും മറ്റു ആവശ്യങ്ങളും നിറവേറ്റി കൊടുക്കുന്നതിനൊപ്പം വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം നല്‍കാന്‍ തയ്യാറായും ചിലര്‍ രംഗത്തുവരുന്നുണ്ട്. അത്തരത്തില്‍ വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്ക് സ്ഥലം വിട്ടുനല്‍കാമെന്ന് പറഞ്ഞ് മുന്നോട്ടുവന്ന നാസര്‍ മാനു എന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
'ഞാന്‍ നാസര്‍ മാനു. വയനാട്, നിലമ്പൂരിലെ അവസ്ഥ വളരെ ദയനീയമാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ചിലര്‍, അതുപോലെ വീട് നഷ്ടപ്പെട്ടവര്‍ അങ്ങനെ ഒരുപാട് പേര്‍ വലിയ ദുരിതത്തിലാണ്. കുറ്റിപ്പുറത്ത് 10 കുടുംബത്തിന് വീട് വയ്ക്കാനുള്ള സൗകര്യം ഞാന്‍ ചെയ്തു കൊടുക്കാം. ഏതു സംഘടന വരുകയാണെങ്കിലും അവരുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുക്കാം. അതുപോലെ പാണ്ടിക്കാട് പത്തു കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലം കൊടുക്കാം. വെള്ളവും വൈദ്യുതിയും റോഡ് സൗകര്യവുമൊക്കെയുള്ള നല്ല സ്ഥലമാണ്.'- നാസര്‍ മാനു ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates