'ഊര്‍ജസ്വലനായി ചരിത്രം സൃഷ്ടിക്കുന്നു; നിര്‍ഭയം നിലപാട് തുറന്നു പറയും'; വെള്ളാപ്പള്ളിയെ പുകഴ്ത്തി വിഎന്‍ വാസവന്‍

വെള്ളാപ്പള്ളി ചുമതലയേല്‍ക്കുന്ന കാലഘട്ടത്തില്‍ എസ്എന്‍ഡിപി കുത്തഴിഞ്ഞ ഒരു പുസ്തകം പോലെയുള്ള സംഘടനയായിരുന്നെങ്കില്‍ അതിനെ നന്നായി കൂട്ടിക്കെട്ടി ഒരുപുസ്തകമാക്കി രൂപാന്തരപ്പെടുത്തി, അടുക്കും ചിട്ടയുമുള്ള ഒരു സംഘടനയാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു
vn vasavan
വിഎന്‍ വാസവന്‍
Updated on
1 min read

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വിഎന്‍ വാസവന്‍. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയം നിലപാട് പറയുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും വിശ്രമ ജീവിതം നയിക്കേണ്ട കാലഘട്ടത്തില്‍ ഊര്‍ജസലനായി ചരിത്രം സൃഷ്ടിക്കുന്നയാളാണ് അദ്ദേഹമെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദവിയില്‍ മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'സാധാരണ നിലയില്‍ 56 വയസുകഴിയുമ്പോള്‍ പെന്‍ഷന്‍ ആയി എന്ന നിലയില്‍ വീട്ടില്‍ ഒതുങ്ങിക്കൂടുന്ന അവസ്ഥയിലേക്കാണ് എല്ലാവരും വരുന്നതെങ്കില്‍, ഇവിടെ 56 വയസിന് ശേഷം പൊതുജീവിതത്തിലേക്ക് കടന്നുവന്ന് ഊര്‍ജ്വസ്വലനായി ഒരുനാട്ടില്‍ ചരിത്രം സൃഷ്ടിക്കുന്ന തലത്തിലേക്ക് അദ്ദേഹം ഈ പദവിയെ എത്തിച്ചു. സമകാലീന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹത്തിന് വ്യക്തമായ രൂപത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ് നിര്‍ഭയമായി മുന്നോട്ട് പോകുന്നു. അത് ഏത് തരത്തിലായാലും പറയാനുള്ളതെല്ലാം അദ്ദേഹം പറഞ്ഞുപോകും'.

vn vasavan
പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം; പാഠപുസ്തകങ്ങള്‍ ഇല്ല; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി ശിവന്‍കുട്ടി

'വെള്ളാപ്പള്ളി ചുമതലയേല്‍ക്കുന്ന കാലഘട്ടത്തില്‍ എസ്എന്‍ഡിപി കുത്തഴിഞ്ഞ ഒരു പുസ്തകം പോലെയുള്ള സംഘടനയായിരുന്നെങ്കില്‍ അതിനെ നന്നായി കൂട്ടിക്കെട്ടി ഒരുപുസ്തകമാക്കി രൂപാന്തരപ്പെടുത്തി, അടുക്കും ചിട്ടയുമുള്ള ഒരു സംഘടനയാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ചരിത്രം സൃഷ്ടിച്ചാണ് ഓരോ ദിവസവും അദ്ദേഹം മുന്നോട്ടുപോകുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും സമൂദായംഗങ്ങളില്‍ ഓടിയെത്തും. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി അനസ്യൂതം യാത്ര തുടരുകയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ ജനറല്‍ സെക്രട്ടറി പദത്തിന് സവിശേഷങ്ങളായ ചില രൂപങ്ങളുണ്ട്. അത് തിരിച്ചറിയണം' വിഎന്‍ വാസവന്‍ പറഞ്ഞു.

vn vasavan
കോണ്‍ഗ്രസിലൂടെ നേടാവുന്നതെല്ലാം നേടി; ലക്ഷ്യം മറ്റെന്തോ?; പാര്‍ട്ടി പുറത്താക്കണമെന്നാണ് തരൂര്‍ ആഗ്രഹിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി ഉണ്ണിത്താന്‍

ആരുടെയും മുഖത്ത് നോക്കി പറയാനുള്ള ആര്‍ജവുമുള്ള നേതാവാണ് വെള്ളാപ്പള്ളിയെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മാധ്യമങ്ങള്‍ വേട്ടയാടിയ നേതാവാണ് വെള്ളാപ്പള്ളിയെന്നായിരുന്നു കെ ബാബു എംഎല്‍എയുടെ പ്രതികരണം

Summary

Minister VN Vasavan praised SNDP Yogam General Secretary Vellappally Natesan. Vellappally is a fearless person who takes a stand on socio-political issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com