'രാഷ്ട്രീയ എതിരാളികളോട് നോ കോംപ്രമൈസ്'; വ്യത്യസ്തനായ കമ്യൂണിസ്റ്റ്; അനുസ്മരിച്ച് കുഞ്ഞാലിക്കുട്ടി

ഏറ്റവും വ്യത്യസ്തനായ കമ്യൂണിസ്റ്റായിരുന്നു വിഎസ്. ആദ്യകാലത്ത് തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് ആശയാദര്‍ശങ്ങള്‍ മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ചു
PK Kunhalikutty remembers VS Achuthanandan
VSAchuthanandan
Updated on
1 min read

മലപ്പുറം: രാഷ്ട്രീയ നിലപാടില്‍ എതിരാളികളോട് കോംപ്രമൈസ് ഇല്ലാത്ത നേതാവും എതിരാളികളോട് വ്യക്തിബന്ധം കാത്തുസൂക്ഷിച്ച രാഷ്ട്രീയക്കാരനുമായിരുന്നു വിഎസ് അച്യുതാനന്ദനെന്ന് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും എതിരാളികളെ നേരിടുന്ന വിഎസ് ശൈലി സിപിഎം അനുഭാവികളെ ഹരം കൊള്ളിക്കുന്നതായിരുന്നു.

ഏറ്റവും വ്യത്യസ്തനായ കമ്യൂണിസ്റ്റായിരുന്നു വിഎസ്. ആദ്യകാലത്ത് തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് ആശയാദര്‍ശങ്ങള്‍ മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ചു. ആദര്‍നിഷ്ഠയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായ വിഎസിന്റെ വിയോഗം സംസ്ഥാനത്തിന് വലിയ നഷ്ഠമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

PK Kunhalikutty remembers VS Achuthanandan
വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍ വലിയ ചുടുകാട്ടില്‍; നാളെ ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച ശക്തനായ കമ്യൂണിസ്റ്റായിരുന്നു വിഎസ് എന്നും തങ്ങള്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വളരെ താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ വരെ എത്തുകയും സംസ്ഥാന മുഖ്യമന്ത്രി പദം വരെ അദ്ദേഹം അലങ്കരിക്കുകയും ചെയ്തു. കൈകാര്യം ചെയ്ത മേഖലയിലെല്ലാം തന്റെ ആദര്‍ശത്തെ മുറുകെ പിടിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സാധാരണക്കാരോട് വളരെ ചേര്‍ന്ന് നേതാവാണ് വിഎസ് എന്നും തങ്ങള്‍ പറഞ്ഞു.

PK Kunhalikutty remembers VS Achuthanandan
'വയ്യാതാകുമ്പോള്‍ ഒരു തുണ നല്ലതല്ലേ?'; മൂഹൂര്‍ത്തമില്ല, ആഭരണാലങ്കാരങ്ങളും ഇല്ലാതെ വിഎസ് വസുമതി വിവാഹം

രാഷ്ട്രീയമായി വിയോജിപ്പ് ഉണ്ടെങ്കില്‍ കൂടി കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഏറെ ആദരം നേടാന്‍ വിഎസിന് കഴിഞ്ഞു. ഇന്നത്തെ കാലത്ത് പരിചിതമല്ലാത്ത ഒരു കമ്യൂണിസ്റ്റുകാരന്‍ എന്നാണ് വിഎസിനെ വിലയിരുത്താന്‍ കഴിയുക. വിഎസിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്. പാര്‍ട്ടിക്കും അനുഭാവികള്‍ക്കും ഉണ്ടായ വേദനയില്‍ പങ്കുചേരുന്നതായും പാണക്കാട് തങ്ങള്‍ പറഞ്ഞു.

Summary

Kerala News: Muslim League leader PK Kunhalikutty said that former Chief Minister VS Achuthanandan was a leader who did not compromise with his opponents in his political stance and a politician who maintained personal relationships with his opponents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com