നിര്‍ത്തിയിട്ട ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറി കെഎസ്ആര്‍ടിസി; അഞ്ചുപേരുടെ നില ഗുരുതരം; 23 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടത്.
23 Injured as KSRTC Bus Rams Parked Lorry in Aroor
അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്SM ONLINE
Updated on
1 min read

ആലപ്പുഴ: അരൂര്‍ എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.

23 Injured as KSRTC Bus Rams Parked Lorry in Aroor
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

ദേശീയപാതയ്ക്ക് സമീപം എരമല്ലൂര്‍ കാഞ്ഞിരമറ്റം ക്ഷേത്രത്തിനടുത്തുവച്ചായിരുന്നു അപകടം. ബസില്‍ 40 യാത്രക്കാര്‍ ആണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ 21 പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്.

23 Injured as KSRTC Bus Rams Parked Lorry in Aroor
കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Summary

23 passengers sustained injuries after a KSRTC bus collided with a stationary lorry at Erumalloor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com