തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍; സുരക്ഷയ്ക്ക് 70,000 പൊലീസുകാര്‍

1249 റിട്ടേണിംഗ് ഓഫീസര്‍മാര്‍, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, 1034 ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരും തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്.
2,56,934 officials for local body election duty
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും 28 അസിസ്റ്റന്റ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസര്‍മാര്‍, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, 1034 ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരും തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്.

2,56,934 officials for local body election duty
കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് 1158 കോടി; ശബരിമലയില്‍ ഇനി മുതല്‍ അയ്യപ്പന്‍മാര്‍ക്ക് കേരള സദ്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷത്തിഎണ്‍പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കാന്‍ 14 പൊതു നിരീക്ഷകരേയും 70 ചെലവു നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറല്‍ ഓഫീസര്‍മാര്‍, 184 ആന്റി-ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍, 70 ജില്ലാതല പരിശീലകര്‍, 650 ബ്ലോക്കുതല പരിശീലകര്‍ എന്നിവരുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേര്‍പ്പെടുന്നത്.

Summary

2,56,934 officials for local body election duty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com