നാലുമാസം പ്രായമായ കുഞ്ഞിന്റെ കാല്‍ കടിച്ചുകീറി തെരുവുനായ; അമ്മൂമ്മയ്ക്കും കടിയേറ്റു

പുല്ലുകുളങ്ങര ശ്രീസധനത്തില്‍ രാജമ്മ (65), ഇവരുടെ നാലുമാസം പ്രായമുള്ള കൊച്ചുമകന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
stray dog attack
നാലുമാസം പ്രായമായ കുഞ്ഞിന്റെ കാല്‍ കടിച്ചുകീറി തെരുവുനായ (stray dog attack)പ്രതീകാത്മക ചിത്രം.
Edited By:
Updated on
1 min read

ആലപ്പുഴ: കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും, കുഞ്ഞിനെ എടുത്തിരുന്ന അമ്മൂമ്മയ്ക്കും കടിയേറ്റു. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡിലാണ് സംഭവം. പുല്ലുകുളങ്ങര ശ്രീസധനത്തില്‍ രാജമ്മ (65), ഇവരുടെ നാലുമാസം പ്രായമുള്ള കൊച്ചുമകന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

stray dog attack
കാരവനില്‍ പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി മോദി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പരിക്കേറ്റ ഇരുവരേയും ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേരെ വരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികള്‍ ഇപ്പോള്‍ കടുത്ത ഭീതിയിലാണ്.

stray dog attack
അർധരാത്രി ബേക്കറിയിൽ മുഖംമൂടിയിട്ട കള്ളൻമാർ; ചോക്ലേറ്റ് വാരി പോക്കറ്റിലിട്ടു; 21,000 രൂപയും ഫോണും അടിച്ചുമാറ്റി (വിഡിയോ)

സാധാരണക്കാര്‍ക്ക് വഴിനടക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പത്തിയൂര്‍ പഞ്ചായത്തിലെ പുല്ലുകുളങ്ങര പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് നിരവധി പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.

Summary

4-Month-Old Infant and Grandmother Injured in Stray Dog Attack in Kayamkulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KERALA POLICE
Stray Dog Attack
സുപ്രീം കോടതി
snake bite
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com