കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി; രണ്ടാഴ്ചയിൽ ഓട്ടം നിർത്തിയത് 62 സർവീസുകൾ

കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ദീർഘദൂര സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി: കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ദീർഘദൂര സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. ഇതോടെ രണ്ടാഴ്ചയ്ക്കിടയിൽ റദ്ദാക്കിയത് 62 തീവണ്ടികളാണ്. 

മാവേലി, അമൃത, പരശുറാം എന്നിങ്ങനെ ഏതാനും പ്രതിദിന തീവണ്ടികൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ, മം​ഗലാപുരം-ചെന്നൈ, കൊച്ചുവേളി-ഇൻഡോർ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ എന്നീ സർവീസുകളും നിർത്തിവെച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com