തലപ്പാടി അപകടം; ബസ്സിന് ഇന്‍ഷൂറന്‍സ് ഇല്ലെന്ന് എംഎല്‍എ; മരണം ആറായി; വിഡിയോ

ഓട്ടോയിലുണ്ടായിരുന്ന ആറു പേരാണ് മരിച്ചത്.
thalappady accident
തലപ്പാടിയില്‍ ബസ് ഇടിച്ചുതകര്‍ന്ന ഓട്ടോറിക്ഷ
Updated on
1 min read

കാസര്‍കോട്: മഞ്ചേശ്വരം തലപ്പാടിയില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറിയ അപകടത്തില്‍ മരണം ആറായി. സംസ്ഥാന അതിര്‍ത്തിയിലെ ടോള്‍ ബൂത്തിന് സമീപത്താണ് കര്‍ണാടക ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവരിലേക്കും ഇടിച്ചു കയറിയത്. ഓട്ടോയിലുണ്ടായിരുന്ന ആറു പേരാണ് മരിച്ചത്.

കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍ അപകടമുണ്ടായ തലപ്പാടി സന്ദര്‍ശിക്കും. അപകടം ഉണ്ടാക്കിയ കര്‍ണാടക ആര്‍ടിസി ബസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ എന്‍എ നെല്ലിക്കുന്ന് രംഗത്തെത്തി. ബസ്സിന്റെ ടയര്‍ തേഞ്ഞു തീര്‍ന്ന അവസ്ഥയിലാണെന്നും ഇന്‍ഷൂറന്‍സ് ഇല്ലെന്നും എംഎല്‍എ പറഞ്ഞു.

thalappady accident
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും; യുവതികളുടെ മൊഴി രേഖപ്പെടുത്തും

കര്‍ണാടക സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ഹൈദര്‍ അലി, ഓട്ടോയിലുണ്ടായിരുന്ന നഫീസ, ആയിഷ, ഖദീജ, ഹവ്വമ്മക്കുട്ടി, പതിനൊന്നുകാരി ഹസ്‌ന എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ രണ്ട് പേര്‍ മംഗളൂരു ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം ഓട്ടോയില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന് നിര്‍ത്തിയിട്ട മറ്റൊരു ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

thalappady accident
കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്നല്‍ ഓഫാക്കി പൊലീസുകാര്‍ നേരിട്ടിറങ്ങണം;ഹൈക്കോടതി

കാസര്‍കോടു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്നു ബസ്. സര്‍വീസ് റോഡിലൂടെ പോകേണ്ട ബസ് ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍ വരികയായിരുന്നുെവന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിന്റെ ടയറുകള്‍ തേഞ്ഞു തീര്‍ന്നതും അപകടത്തിന് കാരണമായെന്ന് നാട്ടുകാര്‍ പറഞ്ഞു.

Summary

A KSRTC bus accident in Thalappady village, Kasaragod district, Kerala, has resulted in five deaths and three serious injuries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com