മണിക്കൂറില്‍ 60 കി മി വരെ വേഗതയില്‍  ശക്തമായ കാറ്റിനു സാധ്യത ; മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി
മണിക്കൂറില്‍ 60 കി മി വരെ വേഗതയില്‍  ശക്തമായ കാറ്റിനു സാധ്യത ; മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Updated on
1 min read

തിരുവനന്തപുരം : തെക്ക് ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 60 കി മി വരെ വേഗതയില്‍  ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അതിനാല്‍ മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി. കേരള തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ജാഗ്രതാ നിര്‍ദേശം ഇങ്ങനെ :

കേരള തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല.

*പ്രത്യേക ജാഗ്രത നിര്‍ദ്ദേശം*

*01-05-2020* : തെക്ക് ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

*02-05-2020* : തെക്ക് ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

*03-05-2020 & 04-05-2020* :ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

*സമുദ്ര സ്ഥിതി*

*01-05-2020 മുതല്‍ 03-05-2020* : ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആവാന്‍ സാധ്യത .

മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍, മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com