എട്ട് വയസുള്ള മകൾക്ക് ബിയർ നൽകി, 65കാരൻ അറസ്റ്റിൽ 

കുട്ടിക്ക്  ഇതു കുടിച്ചതിന് ശേഷം ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കാഞ്ഞങ്ങാട്: എട്ട് വയസ്സുള്ള മകൾക്ക് ബിയർ നൽകിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഹൊസ്ദുർഗ് പോലീസ് ആണ് അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനാണ് അറസ്റ്റിലായത്. 

ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വീട്ടിൽവെച്ചാണ് മകൾക്ക് ഇയാൾ ബിയർ നൽകിയത്. കുട്ടിക്ക്  ഇതു കുടിച്ചതിന് ശേഷം ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി. 

ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിതാവിനെ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com