72 ഹിന്ദുക്കള്‍, 35 മുസ്ലിങ്ങള്‍, 33 ക്രിസ്ത്യാനികള്‍ ; നിയമസഭാംഗങ്ങളുടെ സമുദായക്കണക്ക് ഇങ്ങനെ

മൂന്നു മുന്നണികളിലായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ 276 പേര്‍ ഹിന്ദുക്കളും 67 പേര്‍ മുസ്ലിങ്ങളും 77 പേര്‍ ക്രിസ്ത്യാനികളുമാണ്.
Kerala Assembly
കേരള നിയമസഭ ( Kerala Assembly ) ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി : പതിനാറാമത് കേരള നിയമസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട 140 നിയുക്ത എംഎല്‍എമാരുടെ സാമുദായിക പ്രാതിനിധ്യക്കണക്ക് പുറത്ത്.

മൂന്നു മുന്നണികളിലായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ 276 പേര്‍ ഹിന്ദുക്കളും 67 പേര്‍ മുസ്ലിങ്ങളും 77 പേര്‍ ക്രിസ്ത്യാനികളുമാണ്. അതില്‍ വിജയിച്ചവരില്‍ 72 പേര്‍ ഹിന്ദുക്കളും 35 പേര്‍ മുസ്ലിങ്ങളും 33 പേര്‍ ക്രിസ്ത്യാനികളുമാണെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.

Kerala Assembly
മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം; 'ഞങ്ങള്‍ക്കായി ബോര്‍ഡുകളും പ്രകടനങ്ങളും വേണ്ട; നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കരുത്'

2026 കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹിന്ദു സമുദായത്തില്‍ നിന്നുള്ള നിയുക്ത എംഎല്‍എമാരില്‍ 30 പേര്‍ മുന്നാക്ക വിഭാഗക്കാരും 4 പേര്‍ പിന്നാക്ക വിഭാഗക്കാരുമാണ്. പട്ടികജാതി വിഭാഗത്തില്‍നിന്നും 14 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍നിന്നും 2 പേരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈഴവ, തിയ്യ വിഭാഗത്തില്‍നിന്നും 22 പോരാണ് മൂന്നു മുന്നണികളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഏറ്റവുമധികം മുന്നാക്ക വിഭാഗക്കാരായ എംഎല്‍എമാരുള്ളത് യുഡിഎഫിനാണ്. ഏറ്റവുമധികം പിന്നാക്ക വിഭാഗക്കാരുള്ളത് എല്‍ഡിഎഫിനും.

മുസ്ലിം എംഎല്‍എമാരില്‍ 30 പേര്‍ യുഡിഎഫിലും 5 പേര്‍ എല്‍ഡിഎഫിലുമാണുള്ളത്. എന്‍ഡിഎക്ക് മുസ്ലിം സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. ക്രിസ്ത്യന്‍ എംഎല്‍എമാരില്‍ 26 പേരും മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. 7പേര്‍ പിന്നാക്ക ക്രിസ്ത്യാനികളും. റോമന്‍ കത്തോലിക്കാ സഭയില്‍ നിന്നാണ് ഏറ്റവുമധികം നിയുക്ത ക്രിസ്ത്യന്‍ എംഎല്‍എമാരുള്ളത്. അതില്‍ 13 പേര്‍ യുഡിഎഫ് എംഎല്‍എമാരും ഒരാള്‍ എല്‍ഡിഎഫ് എംഎല്‍എയുമാണ്.

Kerala Assembly
'ആകാശത്തു കണ്ടത് അന്യഗ്രഹ ജീവികളെയോ'? രഹസ്യ ഫയലുകള്‍ പുറത്തുവിട്ട് ട്രംപ്

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കേരളയാണ് പതിനാറാമത് കേരള നിയമസഭയിലെ സാമുദായിക പ്രാതിനിധ്യ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരളപഠനം 2.0,2025 ആധാരമാക്കിയുള്ള ജനംസംഖ്യ, മതം, ജാതി വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് സോളിഡാരിറ്റിയുടെ വിശകലനം.

Summary

72 Hindus, 35 Muslims, 33 Christians; Here is the breakdown of the community composition of the legislators

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com