കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 72 കാരന്‍ അറസ്റ്റില്‍

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
പ്രതിയായ കുഞ്ഞിരാമന്‍
പ്രതിയായ കുഞ്ഞിരാമന്‍
Updated on
1 min read

കോഴിക്കോട്: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 72 കാരനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്.

എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ തന്നെ പെണ്‍കുട്ടി തനിക്കേറ്റ ഉപദ്രവത്തെ കുറിച്ച് രക്ഷിതാക്കളോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ പിടികൂടുകയും കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
Delhi High Court
Maharashtra police arrest two men in 2026 for the exploitation of 180 minors in Amravati
Thiruvallam police arrest youth for sexually assaulting minor girl met through Instagram
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com