

തൊടുപുഴ: വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. ഉപ്പുതറയിലാണ് സംഭവം. കുട്ടിയുടെ പക്കൽ നിനന്നു പുകയില ഉത്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്കു കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഉപ്പുതറയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.
വിദ്യാർഥികളിൽ ചിലർ പുകയില ഉത്പന്നങ്ങൾ സ്കൂളിലേക്ക് കൊണ്ടു വന്നതായി അധ്യാപകർക്കു വിവരം ലഭിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതി മരിച്ച കുട്ടിയും പുകയില ഉത്പന്നങ്ങൾ കൊണ്ടു വന്നതായി അധ്യാപകർ അറിഞ്ഞു. അധ്യാപകർ നടത്തിയ പരിശോധനയിൽ ഇതു കണ്ടെത്തി. സഹപാഠികളിൽ ഒരാൾ എൽപ്പിച്ചതാണെന്നു കുട്ടി പറഞ്ഞു. ഇതനുസരിച്ചു രണ്ട് പേരുടേയും രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയിച്ച ശേഷം വിട്ടയച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വൈകീട്ട് വിഷം ഉള്ളിൽച്ചെന്ന നിലയിൽ അവശനായി കുട്ടിയെ വീട്ടിൽ കണ്ടെത്തി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുട്ടി മരിച്ചു.
അതേസമയം കുട്ടിയുടെ പക്കൽ നിന്നു പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചു ഒപ്പം പറഞ്ഞു വിടുകയായിരുന്നുവെന്നും സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. രണ്ട് പേർക്കെതിരെയും അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ചികിത്സയിലിരിക്കെ കുട്ടിയിൽ നിന്നു രഹസ്യ മൊഴി മജിസ്ട്രേറ്റിനെ കൊണ്ടു രേഖപ്പെടുത്തിയിരുന്നു. ഇതു ലഭിക്കാൻ അപേക്ഷ നൽകും. പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates