ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു: അധ്യാപകനെതിരെ കേസ്, പ്രതി ഒളിവില്‍

വിദ്യാര്‍ഥിനി ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍
Updated on
1 min read

കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തു. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ഥിനി ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടര്‍ പൊലീസിനെയും ചൈല്‍ഡ് ഹെല്‍പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
മദ്യപിക്കുന്നതിനിടെ തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിട്ടുണ്ട്. ഈ മാസം 17നാണ് പോക്‌സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു. പ്രതി ഒളിവിലാണെന്നാണ് അവരുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com