ഒന്നരമാസം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടു; പത്താംക്ലാസുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

സാമൂഹ്യധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


തിരുവനന്തപുരം: സാമൂഹ്യധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അണ്ടൂര്‍ക്കോണം അരിയോട്ടുകോണം കോണത്തുവീട്ടില്‍ മനു (37) ആണ് പിടിയിലായത്.

പെണ്‍കുട്ടി ഒന്നരമാസം മുന്‍പാണ് യുവാവിനെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പോത്തന്‍കോട്ടു നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്കു മാറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com