എ അക്ബര്‍/ ഫയല്‍
എ അക്ബര്‍/ ഫയല്‍

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി എ അക്ബര്‍ ഇന്ന് ചുമതലയേല്‍ക്കും

2005 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അക്ബര്‍, ആലങ്ങാട് കോട്ടപ്പുറം സ്വദേശിയാണ്
Published on


കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി എ അക്ബര്‍ ഇന്ന് ചുമതലയേല്‍ക്കും. ട്രാഫിക് ആന്റ് റോഡ് മാനേജ്‌മെന്റ് ഐജിയായിരുന്നു അക്ബര്‍. 2005 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അക്ബര്‍, ആലങ്ങാട് കോട്ടപ്പുറം സ്വദേശിയാണ്. 

നിയമബിരുദധാരിയായ അക്ബര്‍, അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ഐപിഎസ് ലഭിക്കുന്നത്. തലശ്ശേരി അഡീഷനല്‍ എസ്പി, നെയ്യാറ്റിന്‍കര എഎസ്പി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്പി, ആലപ്പുഴ എസ്പി, കോട്ടയം എസ്പി, തിരുവനന്തപുരം റൂറല്‍ എസ്പി, ക്രൈംബ്രാഞ്ച് എസ്പി, ഇന്റലിജന്‍സ് സെക്യൂരിറ്റി എസ്പി, ഇന്റലിജന്‍സ് ഡിഐജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അക്ബറിന്റെ രണ്ട് സഹോദരിമാരും ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഉത്തരമേഖലാ ഐജിയായി നിയമിക്കപ്പെട്ട നിലവിലെ കൊച്ചി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ ഇന്നലെ ചുമതലയൊഴിഞ്ഞു. അദ്ദേഹം ഈ മാസം 21 ന് ഉത്തരമേഖലാ ഐജിയായി ചുമതലയേല്‍ക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com