വളവ് തിരിയുന്നതിനിടെ മണ്ണുമാന്തി യന്ത്രം ലോറിയില്‍ നിന്ന് റോഡില്‍ വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്, കിലോമീറ്ററുകളോളം ബ്ലോക്ക് 

ലോറിയില്‍ കയറ്റിക്കൊണ്ടുപോയ വലിയ മണ്ണുമാന്തി യന്ത്രം റോഡിലേക്ക് തെന്നിവീണു
റോഡില്‍ വീണ മണ്ണുമാന്തി യന്ത്രം മാറ്റുന്നു/ഫെയ്‌സ്ബുക്ക്‌
റോഡില്‍ വീണ മണ്ണുമാന്തി യന്ത്രം മാറ്റുന്നു/ഫെയ്‌സ്ബുക്ക്‌
Updated on
1 min read

അങ്കമാലി: ലോറിയില്‍ കയറ്റിക്കൊണ്ടുപോയ വലിയ മണ്ണുമാന്തി യന്ത്രം റോഡിലേക്ക് തെന്നിവീണു. രണ്ടുമണിക്കൂറോളം അങ്കമാലിയില്‍ ഗതാഗതം സ്തംഭിച്ചു. 

ശനിയാഴ്ച രാവിലെ ഒമ്പതോടെ അങ്കമാലി അങ്ങാടിക്കടവ് ജങ്ഷനിലാണ് അപകടം നടന്നത്. കാലടി ഭാഗത്തുനിന്ന് വന്ന ലോറി ടി ബി റോഡിലൂടെ തൃശൂര്‍ ഭാഗത്തേക്ക് വളച്ചപ്പോഴാണ് മണ്ണുമാന്തി യന്ത്രം തെന്നി താഴെ വീണത്. 

ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകവെയാണ് മണ്ണുമാന്തി യന്ത്രം തെന്നി വീണത്. ആളപായം സംഭവിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടു ക്രെയിന്‍ എത്തിച്ചാണ് റോഡില്‍ നിന്ന് മണ്ണുമാന്തി മാറ്റിയത്. ആലുവ മുതല്‍ ചാലക്കുടിവരെ ഗതാഗതക്കുരുക്കുണ്ടായി. അശ്രദ്ധമായി വാഹനമോടിച്ചതിന് ലോറി ഡ്രൈവറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com