കണ്ണൂരിന് 'അത്ഭുതമായി' കൂറ്റന്‍ ദേശീയപതാക ഉയര്‍ത്തി, വിഡിയോ

16 അടി വീതിയിലും 24 അടി നീളത്തിലുമുള്ള ദേശീയപതാകയാണ് 72 അടി ഉയരമുള്ള ഫ്‌ലാഗ് പോസ്റ്റില്‍ ഉയര്‍ത്തിയത്
A huge national flag was 'miraculously' hoisted in Kannur
കണ്ണൂര്‍ ഡി എസ് സി ക്ക് സമീപം കൂറ്റന്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍
Updated on
1 min read

കണ്ണൂര്‍: കണ്ണൂരിന് അത്ഭുതമായിഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സും (ഡിഎസ്‌സി) ഫ്‌ലാഗ് ഫൗണ്ടേഷന്‍ ഇന്ത്യയുമായി ചേര്‍ന്ന് ഡി എസ് സി ക്ക് സമീപം കൂറ്റന്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്റഗ്രേറ്റഡ് ട്രയിനിങ് ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ അജയ് രാംദേവാണ് ഫ്‌ലാഗ് പോസ്റ്റില്‍ ദേശീയ പതാക ഉയര്‍ത്തിയത്.

.കണ്ണൂര്‍ ഡി എസ് സി റോക്കോര്‍ഡ്‌സിന് എതിര്‍വശത്തുള്ള മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍മ്മയ്ക്കായുള്ള ഗ്രൗണ്ടിന് മുന്‍വശത്താണ് ദേശീയ പതാക സ്ഥാപിച്ചത്.

A huge national flag was 'miraculously' hoisted in Kannur
ഒരു ദ്വീപിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമായി, പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ചു; ഹര്‍ഷാരവത്തോടെ വരവേറ്റ് കെഎസ്ആര്‍ടിസി സര്‍വീസ്

16 അടി വീതിയിലും 24 അടി നീളത്തിലുമുള്ള ദേശീയപതാകയാണ് 72 അടി ഉയരമുള്ള ഫ്‌ലാഗ് പോസ്റ്റില്‍ ഉയര്‍ത്തിയത്. ചടങ്ങില്‍ നാഷണല്‍ ഫ്‌ലാഗ് ഫൗണ്ടേഷന്‍ സി ഇ ഒ റിട്ട. മേജര്‍ ജനറല്‍ അഷിം കൊഹ്ലി മുഖ്യ മുഖ്യാതിഥിയായി. നവീന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാഗ് ഫൗണ്ടേഷന്റെ 208ാം മത് ഫ്‌ലാഗ് പോസ്റ്റാണ് കണ്ണൂര്‍ ഡി എസ് സി ക്ക് വേണ്ടി സ്ഥാപിച്ചത്.സ്റ്റേഷന്‍ കമാണ്ടര്‍ കേണല്‍ പരംവീര്‍സിങ് നാഗ്ര നന്ദി പറഞ്ഞു.

Summary

A huge national flag was 'miraculously' hoisted in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com