ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍കടലിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടതായി കാലാവാസ്ഥാ കേന്ദ്രം. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇത് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.
കേരളത്തില്‍ ന്യുന മര്‍ദ്ദ മഴക്ക് സാധ്യത കുറവാണെങ്കിലും ഫെബ്രുവരി 20 ന് ശേഷം കിഴക്കന്‍കാറ്റ്അനുകൂല മാകുന്നതിനനുസരിച്ചു മധ്യ തെക്കന്‍ ജില്ലകളില്‍ 1-2 ദിവസം മേഘാവൃതമായ അന്തരീക്ഷം/ മഴക്ക് സാധ്യതയുള്ളതായി പ്രാഥമിക സൂചന.
അവസാന വാരത്തില്‍ കേരളത്തിന്റെ മധ്യ മേഖല മുതല്‍ തെക്കോട്ട് മഴ സാധ്യത പ്രതീക്ഷിക്കാം. ന്യൂനമര്‍ദത്തിന്റെ ട്രാക്ക്, തീവ്രത തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കും കേരളത്തിലെ മഴ സാധ്യത. തെക്കന്‍ ജില്ലകളില്‍ ഇടത്തരം മഴ പ്രതീക്ഷിക്കുന്നു. മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ന്യൂനമര്‍ദം നാളെയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങും. നേരത്തെയുള്ള നിരീക്ഷണങ്ങളില്‍ ന്യൂനമര്‍ദം തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്ന് കരുതിയിരുന്നെങ്കിലും പുതിയ വിവരങ്ങള്‍ അനുസരിച്ച് കന്യാകുമാരി വഴി അറബിക്കടലില്‍ എത്താനാണ് സാധ്യത.
A low pressure area has formed over the Indian Ocean and Bay of Bengal; Rain likely in Kerala
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
