ശബരിമല സ്വര്‍ണപ്പാളി അടക്കമുള്ള വിവാദങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ആവശ്യപ്പെടും. നിലവില്‍ ദേവസ്വം വിജിലന്‍സാണ് അന്വേഷണം നടത്തുന്നത്. ഇതിനുപുറമേ, ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ കോടതി നിയോഗിക്കുന്ന പ്രത്യേക അന്വേഷണ സംഘം എല്ലാകാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നാകും ബോര്‍ഡ് അഭിഭാഷകന് ആവശ്യപ്പെടുക.. മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. വിഗ്രഹ നിമഞ്ജനത്തിന് ശേഷം ആളുകള്‍ മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു..ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ധാരണയായി. ഒക്ടോബര്‍ അവസാനത്തോടെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കും.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. .ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് ഉണ്ണികൃഷ്ണന് പോറ്റി. മാധ്യമങ്ങള്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഒരാളുടെ സ്വകാര്യത തടസ്സപ്പെടുത്തരുത്. ഈ സമയത്ത് സാധാരണ മനുഷ്യന് എന്ന നിലയില്‍ തന്നെയും തന്റെ കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. കേസ് ഹൈക്കോടതിയില്‍ ഇരിക്കുന്നതാണ്. ഹൈക്കോടതി ആവശ്യപ്പെടുന്നതിന് അനുസരിച്ച് രേഖകള്‍ സമര്‍പ്പിക്കും..ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗ്ഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മണ്ണിലെ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങൾക്കും ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിബന്ധങ്ങൾ തീർത്തു. അതാണ് വർഗ്ഗീയവാദികളെ പ്രകോപിപ്പിച്ചത്..യുവനേതാവ് ലൈംഗിക അധിക്ഷേപം നടത്തിയെന്ന് വെളിപ്പെടുത്തിയ നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. കെ ജെ ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്. റിനിയെ സിപിഎം നേതാക്കൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates