മലയാളി യുവതിയെ പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പങ്കാളിയായ 24കാരന്‍ അറസ്റ്റില്‍

യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു.
പത്മാദേവിയും വൈഷ്ണവും
പത്മാദേവിയും വൈഷ്ണവും
Updated on
1 min read

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളിയെ തലയ്ക്കടിച്ച് കൊന്നു. 24കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി പത്മാദേവിയാണ് കൊല്ലപ്പെട്ടത്. ബംഗളൂരു ബേഗൂരിന് അടുത്തുള്ള ന്യൂ മികോലേ ഔട്ടിലാണ് സംഭവം.

യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.

വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവിയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കോളജില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു. കഴിഞ്ഞമാസമായിരുന്നു  എന്‍ഗേജ് മെന്റെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വാക്കുതര്‍ക്കത്തിനിടെ വൈഷ്ണവ് പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. യുവതി തത്ക്ഷണം മരിച്ചു.  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com