

തലശേരി: പാനൂര്‍ ചമ്പാട് സ്വദേശിയായ വിദ്യാര്‍ഥി കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ചു. ചമ്പാട് പി എം മുക്കിലെ തയ്യുള്ളതില്‍ ഹസന്‍-നുസൈബ ദമ്പതികളുടെ മകന്‍ ഫഹദ് അലന്‍ ഷദാന്‍ (19) ആണ് മരണപ്പെട്ടത്. മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരി: ഷിറാന. പിതാവ് ഹസന്‍ മാണ്ഡ്യ ടൗണില്‍ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു. മൃതദേഹം മാണ്ഡ്യ-മൈസൂരു എഐകെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍കൊണ്ടുവന്ന് പൊന്ന്യം പാലം പുഴക്കല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates