വി എസിന്റെ പിഎയായിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും; വി ഡി സതീശന്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
a suresh
എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍ഫയൽ
Updated on
1 min read

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി എസ് അച്യുതാനന്ദന്‍ മകനെ പോലെ ഇഷ്ടപ്പെട്ടിരുന്ന സുരേഷ് കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ആന്തൂര്‍ സാജന്റെ മരണത്തില്‍ ഉത്തരവാദിയായ ഒരാളെയാണ് സ്ഥാനാര്‍ഥിയാക്കിയത്. 25 വര്‍ഷം ഏരിയ സെക്രട്ടറിയായിരുന്ന ഒരാളാണ് പറഞ്ഞത്. ചങ്കു തകര്‍ന്നാണ് സംസാരിച്ചത്. കേരളത്തില്‍ ഉടനീളം സിപിഎമ്മില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണിത്. അമ്പലപ്പുഴയില്‍ ഏറ്റവും സീനിയര്‍ നേതാവ്. പാലക്കാട് എത്ര പേരാണ്. വി എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും. വി എസ് അച്യുതാനന്ദന്‍ മകനെ പോലെ ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ആണ് കോണ്‍ഗ്രസില്‍ ചേരുന്നത്'- വി ഡി സതീശന്‍ പറഞ്ഞു.

a suresh
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഷാജി വേങ്ങരയിൽ? ലീ​ഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്

ആഴ്ചകള്‍ക്ക് മുന്‍പ് എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍ എത്തിയിരുന്നു. വി ഡി സതീശന്റെ പുതുയുഗയാത്ര പാലക്കാട്ട് എത്തിയപ്പോള്‍ അതില്‍ പങ്കെടുത്ത സുരേഷിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്ന് ഷാള്‍ അണിയിച്ച് ആണ് സ്വീകരിച്ചത്. നാല് തവണയല്ല 100 തവണ അപ്പീല്‍ നല്‍കിയാലും ചെവിക്കൊള്ളുന്ന പ്രശ്നമില്ലെന്നും പുറത്താക്കിയാല്‍ പുറത്താക്കിയത് തന്നെയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് സുരേഷ് അന്ന് കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്. വി എസിനുള്ള ശിക്ഷ തനിക്ക് ലഭിച്ചെന്ന് പറഞ്ഞ സുരേഷ് സിപിഎമ്മിനെ സ്നേഹിക്കുന്നവര്‍ ഈ ഭരണം വെറുക്കുന്നുവെന്നും ആരോപിച്ചു.

a suresh
തൃക്കാക്കരയില്‍ അഖില്‍ മാരാര്‍; മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20
Summary

A Suresh will join Congress tomorrow; VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com