കനത്തമഴയില്‍ കാറിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു; വാഹനത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു- വിഡിയോ

ഇടുക്കി പുളിയന്മല കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു അപകടം
A tree branch fell on top of a car during heavy rain
കനത്തമഴയില്‍ കാറിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു
Edited By:
Updated on
1 min read

കട്ടപ്പന: ഇടുക്കി പുളിയന്മല കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു അപകടം. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതിനിടെ മരച്ചില്ല ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് റോഡില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ ടൂറിസ്റ്റ് വാഹനം ഉടക്കി. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സമീപത്തെ വ്യാപാരസ്ഥാപനത്തിന് മുകളില്‍ വീണ് വ്യാപാരസ്ഥാപനത്തിനും കേടുപാടുകള്‍ സംഭവിച്ചു.

കട്ടപ്പന പുളിയന്മല റോഡില്‍ കമ്പനിപ്പടിയില്‍ റോഡരികില്‍ നിന്ന മരത്തിന്റെ ചില്ലയാണ് ശക്തമായ മഴയില്‍ ഒടിഞ്ഞുവീണത്. റോഡിലൂടെ പോകുകയായിരുന്നു വാഹനത്തിനു മുകളിലാണ് ഇത് പതിച്ചത്. അപകടത്തില്‍ വാഹനത്തില്‍ ഉള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന് ചെറിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

A tree branch fell on top of a car during heavy rain
ചികിത്സക്കിടെ കൈ നഷ്ടമായ ഒമ്പത് വയസുകാരിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം: ബാലാവകാശ കമ്മീഷന്‍

അതേസമയം മരച്ചില്ല ഒടിഞ്ഞുവീണ സമയത്ത് റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പി അതുവഴി കടന്നുവന്ന ടൂറിസ്റ്റ് ബസില്‍ ഉടക്കി. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡരികിലെ വ്യാപാരസ്ഥാപനത്തിന് മുകളിലേക്ക് വീണ് കാര്യമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. സജീ ഭവനില്‍ യദുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിന്റെ മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണത്. വ്യാപാരസ്ഥാപനത്തിന്റെ മേല്‍ക്കൂര മേഞ്ഞ ഷീറ്റും സീലിങ്ങും അടക്കം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പാതയില്‍ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.

A tree branch fell on top of a car during heavy rain
'നാട്യങ്ങള്‍ അറിയാത്ത ഒരു പച്ച മനുഷ്യന്‍'; സലിംകുമാറിനെ അനുസ്മരിച്ച് ഷാഫി പറമ്പില്‍
Summary

A tree branch fell on top of a car during heavy rain; the occupants of the vehicle miraculously escaped - Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com